മതം മാറിയാല്‍ സാമുദായിക പരിഗണന നഷ്ടമാകുമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ|
WEBDUNIA|
Last Modified ബുധന്‍, 26 ജൂണ്‍ 2013 (13:04 IST)
WD
മതം മാറിയാല്‍ സാമുദായിക പരിഗണന നഷ്ടമാകുമെന്ന് മദ്രാസ് ഹൈക്കോടതി. മതം മാറിയതിനുശേഷം പിന്നോക്ക സമുദായ പരിഗണന ആവശ്യപ്പെടാനാവില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.
ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍പ്പെട്ട യുവതി ഇസ്ലാംമതത്തിലേക്ക് മാറിയശേഷം പിന്നോക്ക സമുദായ പരിഗണന അഭ്യര്‍ത്ഥിച്ചു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ആര്‍ രാമസുബ്രഹ്മണ്യന്‍ വിധി പ്രഖ്യാപിച്ചത്. മതം മാറുന്നതിലൂടെയല്ല, ജനനത്തിലൂടെയാണ് ഒരാളുടെ പിന്നോക്കാവസ്ഥ നിശ്ചയിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതം മാറിയതിനുശേഷം പിന്നോക്ക സമുദായ പരിഗണന ആവശ്യപ്പെടുന്നത് പിന്നോക്ക സമുദായ പരിഗണന വ്യക്തികളുടെ ഇച്ഛയെ ആശ്രയിച്ചു നിശ്ചയിക്കണമെന്ന അവസ്ഥയുണ്ടാക്കുമെന്നും ഹൈക്കോടതി സമര്‍ത്ഥിച്ചു.