ലീന ആരെയും കൂസാത്ത പെണ്‍കുട്ടി: ഷാജി കൈലാസ്

WEBDUNIA|
PRO
പത്തൊമ്പത് കോടി രൂപയുടെ തട്ടിപ്പ് നടത്തി ഡല്‍ഹിയില്‍ പിടിയിലായ മരിയ പോള്‍ എന്ന സിനിമാതാരം ആരെയും കൂസാത്ത ഒരു പെണ്‍കുട്ടിയാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. തന്‍റെ ‘റെഡ് ചില്ലീസ്’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്തുതന്നെ ആ പെണ്‍കുട്ടിയില്‍ ഒരു നിഗൂഢത ഉണ്ടായിരുന്നു എന്നും ഷാജി കൈലാസ് വെളിപ്പെടുത്തുന്നു.

ലീനയ്ക്ക് എല്ലാ കാര്യങ്ങളിലും ഒരു രഹസ്യ സ്വഭാവം ഉണ്ടായിരുന്നു. റെഡ് ചില്ലീസ് ചിത്രീകരിക്കുന്ന സമയത്ത് ഒരുപാട് നിര്‍ബന്ധങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അവര്‍ക്ക് മാത്രമായി ഒരു ഹോട്ടല്‍ മുറി ആവശ്യപ്പെട്ടിരുന്നു. മറ്റ് താരങ്ങളുമായൊന്നും അടുത്ത് ഇടപഴകിയിരുന്നില്ല. തന്‍റെ ബന്ധുക്കളെക്കുറിച്ചൊക്കെ വ്യക്തതയില്ലാത്ത ഉത്തരങ്ങളാണ് തന്നിരുന്നത്. എന്നും ഒറ്റയ്ക്ക് മാത്രമേ സെറ്റില്‍ വന്നിരുന്നുള്ളൂ - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.

ലീനയുടെ പേഴ്സണല്‍ കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. റെഡ് ചില്ലീസ് പ്രൊഡക്ഷന്‍ വിഭാഗത്തിലെ ആരോ റെക്കമെന്‍റ് ചെയ്തിട്ടാണ് അവര്‍ ആ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത്. ഞങ്ങള്‍ സെറ്റില്‍ ധരിക്കാന്‍ കൊടുത്ത ഡ്രസ് ധരിക്കാന്‍ അവര്‍ കൂട്ടാക്കിയിരുന്നില്ല. വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന വസ്ത്രം മാത്രമേ ധരിക്കൂ എന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. സിനിമയെ അത് കാര്യമായി ബാധിക്കാത്തതുകൊണ്ട് ഞാന്‍ അത് അനുവദിക്കുകയും ചെയ്തു - ഷാജി കൈലാസ് പറഞ്ഞു.

ലീന നല്ല ഡാന്‍സറാണ്. എന്നാല്‍ ഒരു നടി എന്ന നിലയില്‍ അവര്‍ക്ക് അത്ര മികവില്ല. സിനിമയില്‍ അവസരം കൊടുത്തു എന്നല്ലാതെ അവരെക്കുറിച്ച്‌ കൂടുതല്‍ ഒന്നും അറിയില്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :