മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മംഗലാപുരം|
WEBDUNIA|
PRO
മംഗലാപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണക്കടത്ത്. ഞായറാഴ്ച രണ്ടു സംഭവങ്ങളിലായി 25 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്.
പ്രതികളായ രണ്ട് പേരെ കാസര്‍കോട് കുന്നില്‍ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് അസറുദ്ദീനാണ് ആദ്യം പിടിയിലായത്. വെളുപ്പിന് 5.30ന് ജെറ്റ് എയര്‍വേസിലാണ് ഇയാള്‍ വന്നത്. വെള്ളി താക്കോല്‍ നെയില്‍ കട്ടര്‍, ഷേവിങ് സ്റ്റിക് എന്നിവയാണ് പിടികൂടിയത്. എല്ലാത്തിനും വെള്ളി നിറമായിരുന്നു.
കസ്റ്റംസുകാര്‍ സംശയംതോന്നി പരിശോധിച്ചപ്പോളാണ് വെള്ളിയുടെ കള്ളി പുറത്തുചാടിയത്. എല്ലാം തനി സ്വര്‍ണം. അതിനുമുകളില്‍ വെള്ളി പൂശിയിരിക്കുകയായിരുന്നു. 558.59 ഗ്രാം വരും. 16.86 ലക്ഷമാണ് വില.
7.30ന് എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാരനായ കാസര്‍കോട് ചെങ്ങള ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ കൂട്ടച്ചാല്‍ അബ്ദുള്‍ നാസറാണ് രണ്ടാമത് പിടിയിലായത്. 262.980 ഗ്രാം തൂക്കമുള്ള 15 സ്വര്‍ണക്കട്ടികളാണ് ഇയാള്‍ കൊണ്ടുവന്നത്. മൂന്ന് എല്‍.ഇ.ഡി ലൈറ്റുകള്ക്കുള്ളിലാക്കി പെട്ടിക്കുള്ളിലായിരുന്നു കടത്ത്.
കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ബിസ്കറ്റ് രൂപത്തിലും ചെറിയ കഷ്ണങ്ങളുടെ രൂപത്തിലുമായിരുന്നു സ്വര്‍ണം. 7.94 ലക്ഷത്തോളം വിലവരും.