ഭൂമി കൈയേറ്റത്തെ തുടര്‍ന്ന് വിവാദ സ്വാമി അസാറാം ബാപ്പുവിന് ഗുജറാത്ത് സര്‍ക്കാര്‍ 18 കോടി രൂപ പിഴ ചുമത്തി. സൂററ്റില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുള്ള ഭൂമി കൈയേറിയതിനാണ് അസാറാം ബാപ്പുവിന്റെ ജഹാംഗീര്‍പൂര്‍ ആശ്രമത്തിന് പിഴ ചുമത്തിയത്.
പദ്ധതിക്കായി സര്‍ക്കാര്‍ കണ്ടെത്തിയ 34,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് ആശ്രമം കൈയേറിയത്. സൂററ്റ് ജില്ലാ കലക്ടറാണ് നോട്ടീസ് നല്‍കിയത്. അസാറാം ബാപ്പുവിന്റെ 40 ആശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഗുജറാത്ത് സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1996 മുതല്‍ 2010 വരെ വാടക നല്‍കാതെ ഭൂമി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് മറ്റൊരു കേസ് ബാപ്പുവിനെ തേടിയെത്തിയത്.