ഭൂകമ്പത്തില്‍ മോഡി ഇഫക്ട്: മോഡി നേരിട്ട് ഇടപെട്ടു, നേപ്പാളിന് വന്‍ സഹായം, ആദ്യ വിമാനം നേപ്പാളിലേക്ക്

നേപ്പാള്‍, ഭൂകമ്പം, ഭൂചലനം, കാഠ്മണ്ഡു, ഡല്‍ഹി
ന്യൂഡല്‍ഹി| Last Updated: ശനി, 25 ഏപ്രില്‍ 2015 (16:03 IST)
റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാളില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി വിവരം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവസരോചിതമായ ഇടപെടല്‍ നേപ്പാളിന് ആശ്വാസമാകുന്നു. ഭൂകമ്പമുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ മോഡി നേരിട്ട് ഇടപെടുകയും എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. നേപ്പാള്‍ പ്രസിഡന്‍റുമായി മോഡി ആശയവിനിമയം നടത്തി. രക്ഷാദൌത്യവുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം തയ്യാറായിക്കഴിഞ്ഞു.

ഒരു വലിയ വിമാനമാണ് നേപ്പാളിലേക്ക് ആദ്യം പോകുന്നത്. ഇതില്‍ ആഹാരം,കുടിവെള്ളം, വസ്ത്രങ്ങള്‍, മരുന്ന് തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ട്. കാട്മണ്ഡു വിമാനത്താവളം സജ്ജമാണെങ്കില്‍ കൂടുതല്‍ വലിയ വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പറക്കും. അല്ലെങ്കില്‍ രക്ഷാദൌത്യവുമായി ചെറുവിമാനങ്ങളെ അയയ്ക്കാനാണ് തീരുമാനമെന്നറിയുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി മോഡി നേരിട്ട് ഫോണില്‍ സംസാരിച്ചു. ഓരോ സംസ്ഥാനത്തെയും നാശനഷ്ടങ്ങളും മരണസംഘ്യയും വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മോഡി ഫോണിലൂടെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.

നേപ്പാളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. 3000 പേര്‍ മരിച്ചതായി സൂചനയുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കാട്‌മണ്ഡുവില്‍ 150 പേര്‍ മരിച്ചതായി ഔദ്യോഗികവിവരം പുറത്തുവന്നിട്ടുണ്ട്. 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ശക്തമായ ഭൂചലനത്തില്‍ നേപ്പാളിലെ ചരിത്രപ്രസിദ്ധമായ ധരഹര ടവര്‍ തകര്‍ന്നുവീണു.

നാലുമിനിറ്റിനുള്ളില്‍ നാല് തുടര്‍ ചലനങ്ങളാണുണ്ടായത്. കാഠ്മണ്ഡുവില്‍ ഭൂകമ്പബാധിതപ്രദേശങ്ങള്‍ പൊടിപടലത്താല്‍ മുങ്ങിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെപ്പറ്റി റിപ്പോര്‍ട്ടുകളില്ല. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണ്.

ബംഗ്ലാദേശില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ധാക്കയില്‍ നിഞ്ഞാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിന്‍റെ സീസണായതിനാല്‍ ആ മേഖയിലും കൂടുതല്‍ അപകടം നടന്നതായി സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :