ഭൂകമ്പം: നേപ്പാള്‍ തകര്‍ന്നടിഞ്ഞു, ആയിരക്കണക്കിന് പേര്‍ മരിച്ചെന്ന് സൂചന

നേപ്പാള്‍, ഭൂകമ്പം, ഭൂചലനം, കാഠ്മണ്ഡു, ഡല്‍ഹി
ന്യൂഡല്‍ഹി| Last Updated: ശനി, 25 ഏപ്രില്‍ 2015 (15:45 IST)
റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചതായി അനൌദ്യോഗിക റിപ്പോര്‍ട്ട്. 3000 പേര്‍ മരിച്ചതായി സൂചനയുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കാട്‌മണ്ഡുവില്‍ 150 പേര്‍ മരിച്ചതായി ഔദ്യോഗികവിവരം പുറത്തുവന്നിട്ടുണ്ട്. 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ശക്തമായ ഭൂചലനത്തില്‍ നേപ്പാളിലെ ചരിത്രപ്രസിദ്ധമായ ധരഹര ടവര്‍ തകര്‍ന്നുവീണു.

നാലുമിനിറ്റിനുള്ളില്‍ നാല് തുടര്‍ ചലനങ്ങളാണുണ്ടായത്. കാഠ്മണ്ഡുവില്‍ ഭൂകമ്പബാധിതപ്രദേശങ്ങള്‍ പൊടിപടലത്താല്‍ മുങ്ങിയിരിക്കുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെപ്പറ്റി റിപ്പോര്‍ട്ടുകളില്ല. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ഇന്ത്യയിലെയും നേപ്പാളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി. നേപ്പാളിന് എല്ലാവിധ സഹായവും മോഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ധാക്കയില്‍ നിഞ്ഞാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിന്‍റെ സീസണായതിനാല്‍ ആ മേഖയിലും കൂടുതല്‍ അപകടം നടന്നതായി സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :