ഭാര്യയെ മറ്റ് പുരുഷന്മാര്‍ക്ക് കാഴ്ചവെച്ച് പണം സമ്പാദിച്ചു

താനെ| WEBDUNIA|
PRO
വേശ്യയാകാന്‍ പ്രേരിപ്പിക്കുന്ന ഭര്‍ത്താവിനെക്കുറിച്ച് ഒരു ഭാര്യയ്ക്കും ചിന്തിക്കാന്‍ സാധിക്കില്ല. എന്നാല്‍ മുംബയിലെ താനെ പ്രദേശത്തുള്ള ഒരു കുടുംബിനിക്ക് ഇത്തരത്തിലുള്ള മാനക്കേട് സ്വന്തം ഭര്‍ത്താവിന്റെ അടുക്കല്‍ നിന്നും അനുഭവിക്കേണ്ടി വന്നിരിക്കുന്നു.

താനെ സ്വദേശിയായ യുവാവ് പണം സമ്പാദിക്കാന്‍ സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയായിരുന്നു. തന്റെ ബെഡ്‌റൂമില്‍ മറ്റ് പുരുഷന്മാരെ കയറ്റി ഭാര്യയെ വിട്ടുനല്‍കിയാണ് യുവാവ് പണം സമ്പാദിച്ചിരുന്നത്. 2013ല്‍ വിവാഹിതരായവരാണ് ഇവര്‍. എന്നാല്‍ പറഞ്ഞുറപ്പിച്ച സ്ത്രീധനം ലഭിക്കാത്തതിനാല്‍ യുവാവ് സ്വന്തം ഭാര്യയെ വേശ്യയാക്കുകയായിരുന്നു.

രാത്രി ഭാര്യയോടൊപ്പം കിടക്ക പങ്കിടാനുള്ള സമയം യുവാവ് പാലില്‍ മയക്കുമരുന്ന് കലര്‍ത്തും, ശേഷം അബോധാവസ്ഥയില്‍ എത്തുന്ന ഭാര്യയെ കിടപ്പറയില്‍ വിട്ട ശേഷം മറ്റ് പുരുഷന്മാരെ കയറ്റിവിടുന്നതാണ് ഇയാളുടെ പദ്ധതി. ഇത്തരത്തില്‍ ഇയാള്‍ നിരവധി പണം സമ്പാദിക്കുകയും ചെയ്തു.

ഭാര്യയുടെ ലൈംഗികബന്ധം ഇയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുനാള്‍ ഇത് തിരിച്ചറിയുകയും ഇയാള്‍ക്കെതിരെ രൂക്ഷമായി വഴക്കിടുകയും ചെയ്തു. എന്നാല്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ മൊബൈലിലെ രംഗങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് യുവതി 2013 ജൂലൈ മുതല്‍ 2014 മാര്‍ച്ച് 18 വരെ രാത്രികാലങ്ങളില്‍ മറ്റ് പുരുഷന്മാര്‍ക്ക് തന്റെ ശരീരം കാഴ്ചവെയ്ക്കുകയായിരുന്നു. മാനക്കേട് സഹിക്കാവുന്നതിലുമപ്പുറം ആയപ്പോള്‍ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

റബോഡി പൊലീസ് ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498എ, 32ബി, ഐപിസി നിയമത്തിലെ 3,4,5 ഇമ്മോറല്‍ ട്രാഫിക്കിംഗ് തുടങ്ങിയ നിയമങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഭര്‍ത്താവ് ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :