സുബ്രത റോയിയുടെ ജാമ്യത്തിനായി ജീവനക്കാരില്‍ നിന്ന് പണം പിരിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
നിക്ഷേപ തട്ടിപ്പ് കേസില്‍ ജയില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയിയുടെ ജാമ്യത്തിനായി ജീവനക്കാരില്‍ നിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് കമ്പനി അധികൃതര്‍ കത്ത് നല്‍കി.

നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ്പ് തലവന്‍ സുബ്രത റോയിയുടെ മോചനത്തിന് ജീവനക്കാര്‍ 5,000 കോടി രൂപ സ്വരൂപിക്കുന്നു.

ജാമ്യത്തുക കെട്ടിവെയ്ക്കാനില്ലെന്ന് സഹാറാ ഗ്രൂപ്പ് മുഖ്യ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സുബ്രത റോയിക്ക് ജാമ്യം നിഷേധിച്ചത്. ഏപ്രില്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിക്കും രണ്ട് ഡയറക്റ്റര്‍മാര്‍ക്കും ഉപാധികളോടെ സുപ്രീം കോടതി ബുധനാഴ്ചയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :