ഭക്‍ഷ്യസുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഭക്‍ഷ്യസുരക്ഷാ ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ രാജ്യസഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം മുന്നോട്ട് വച്ച മൂന്നുറോളം ഭേദഗതി നിര്‍ദ്ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ അനുവദിക്കുന്ന അളവില്‍ കുറവ് വരുത്തേണ്ടെന്നും, അധിക ഭക്‍ഷ്യധാന്യങ്ങള്‍ എപിഎല്‍ നിരക്കില്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഒന്‍പത് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷമാണ് ഭക്‍ഷ്യസുരക്ഷാ ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയത്. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കൊണ്ടു വന്ന ഭേദഗതിയില്‍ ഭരണപക്ഷം അബദ്ധത്തില്‍ വോട്ട് രേഖപ്പെടുത്തിയത് സഭയില്‍ ബഹളത്തിനിടയാക്കി.

സുഷമ സ്വരാജ് കൊണ്ടു വന്ന ഭക്ഷണത്തിന് പകരം പണം നല്‍കുന്ന വ്യവസ്ഥ എന്ന ഭേദഗതിയാണ് ആശയകുഴപ്പത്തിന് കാരണമായി. എന്നാല്‍ പ്രതിപക്ഷത്തിന്റെ അനുമതിയോടെ വീണ്ടും വോട്ടെടുപ്പ് നടത്തി ഭേദഗതി തള്ളി.

ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഭയില്‍ ഉണ്ടായിരുന്നില്ല. സോണിയ ഗാന്ധിയ്ക്ക് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നേരത്തെ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിയതിനാലാണ് സോണിയയും രാഹുലും ബില്‍ പാസാക്കുമ്പോള്‍ സഭയില്‍ ഉണ്ടാവാഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :