തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാര്‍ യാചകരാവുമെന്ന് മമത

ബെര്‍ഹാംപുര്‍| WEBDUNIA|
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാര്‍ യാചകരാവുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാര്‍ തങ്ങള്‍ക്കെതിരെ നിരന്തരം കുറ്റപ്പെടുത്തല്‍ നടത്തുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. തങ്ങളുടെ പിന്തുണ ലഭിച്ചതുകൊണ്ടാണ് മന്ത്രിമാരായതെന്ന് ഇവര്‍ മറക്കരുതെന്ന് മമത പറഞ്ഞു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരെല്ലാം പരാജയപ്പെടാന്‍ പോകുകയാണെന്ന് എല്ല്ലാവര്‍ക്കും അറിയാമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇവരെല്ലാം യാചകരായി മാറുമെന്നും മമത പറഞ്ഞു. മുര്‍ഷിദാബാദ് ജില്ലയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :