ബിജെപി പ്രതിസന്ധിയില്‍; വരുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്തും മധ്യപ്രദേശും നഷ്ടപ്പെടുമെന്ന് സര്‍വേ ബിജെപി, ഗുജറാത്ത്, തെരഞ്ഞെടുപ്പ്

ബിജെപിയുടെ ലക്ഷ്യങ്ങള്‍ അവതാളത്തിലാകുന്നു

aparna| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (08:55 IST)
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തും മധ്യപ്രദേശും ബിജെപിക്ക് നഷ്ടമാകുമെന്ന് സര്‍വേ. ആര്‍ എസ് എസ് പുറത്തുവിട്ട സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 120 സീറ്റോളം നേടി കോണ്‍ഗ്രസ് മധ്യപ്രദേശ് നേടുമെന്നും ബിജെപിക്ക് ഏറിയാല്‍ 60 സീറ്റ് വരെ മാത്രമേ ലഭിക്കുകയുള്ളു എന്നുമാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

ഗുജറാത്ത് മോഡല്‍ വികസം എന്ന തുറുപ്പ് ചീട്ട് ഇത്തവണ ഫലം ചെയ്‌തേക്കില്ല. അതിനാല്‍ ഗുജറാത്ത് നഷ്ടപ്പെടുമെന്നാണ് സര്‍വേയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടേല്‍ പ്രക്ഷോഭം, ഒബിസി പ്രക്ഷോഭം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം എന്നിവ ബിജെപിയെ സാരമായി ബാധിക്കും. ജിഎസ്ടി വന്നത് വ്യവസായികള്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :