ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്ഫോടനം: 4 പേര്‍ക്ക് പരുക്ക്

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂരില്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം. മല്ലേശ്വരത്തുള്ള ഓഫീസിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. നാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം ഉണ്ടായത്. ബിജെപി ഓഫീസിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്തെ ഓട്ടോസിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഉണ്ടായിരുന്ന ഒരു പൊലീസ് വാഹനവും മൂന്ന് കാറുകളും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ സ്ഫോടനത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങള്‍ക്കിടെ സ്ഫോടനം ഉണ്ടായത് ഭീതി പടര്‍ത്തിയിട്ടുണ്ട്. ബി ജെ പി ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :