മുംബൈയില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: അഞ്ച് മരണം

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയില്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. സാക്കിനാക്കയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിന്റെ ആഘാതത്തില്‍ മതില്‍ തകര്‍ന്നു വീണപ്പോള്‍ ആളുകള്‍ അതിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഏഴോളം പേര്‍ക്ക് പരുക്കേറ്റു.

മരിച്ച മൂന്ന് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആണെന്നാണ് വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര എടി‌എസും ഭീകരവിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :