AISWARYA|
Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (10:24 IST)
ബലാത്സംഗക്കേസില്‍
സിബിഐ കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്. അനുയായികളായ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയാണ് ഗുര്‍മീതിനെ കുടുക്കിയത്. എന്നാല്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് റാം റഹീം പീഡിപ്പിച്ച പെണ്‍കുട്ടികളുടെ എണ്ണം രണ്ടില്‍ നില്‍ക്കില്ല എന്നാണ്.
തന്റെ ആശ്രമത്തിലെ മുപ്പത്തിമൂന്ന് സന്യാസിനിമാരെ ഗുര്‍മീത് ബലാത്സംഗം ചെയ്തതായാണ് വെളിപ്പെടുത്തല്‍. സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയായിരുന്നു ഈ സന്ന്യാസിനിമാരെ. ജീവന്‍ ഭയന്ന് ആരും ഗുര്‍മീതിനെതിരെ മൊഴി നല്‍കിയില്ലെന്നും സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ വ്യക്തമാക്കി.
അതേസമയം
ആള്‍ദൈവത്തെ കുടുക്കിയ പെണ്‍കുട്ടികളുടെ യാതൊരു വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. സുരക്ഷാ പ്രശ്‌നമാണ് കാരണം. ഗുര്‍മീതിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചില്ലായിരുന്നുവെങ്കില്‍ ഇവര്‍ നാട് വിടേണ്ടതായി വന്നേനെ എന്ന് അഭിഭാഷകര്‍ പറയുന്നു.