ഫോട്ടോസ്‌റ്റാറ്റ്‌ യന്ത്രങ്ങളടങ്ങിയ കണ്ടെയ്‌നറുമായി മുങ്ങിയ അച്‌ഛനും മകനും പൊലീസ് പിടിയില്‍

കണ്ടെയ്‌നറുമായി മുങ്ങിയ ലോറി ഡ്രൈവറും മകനും റിമാന്‍ഡില്‍.

കൊച്ചി, കണ്ടെയ്‌നര്‍, പൊലീസ്, അറസ്റ്റ് kochi, container, police, arrest
കൊച്ചി| സജിത്ത്| Last Modified വെള്ളി, 17 ജൂണ്‍ 2016 (16:33 IST)
കണ്ടെയ്‌നറുമായി മുങ്ങിയ ലോറി ഡ്രൈവറും മകനും റിമാന്‍ഡില്‍. കൊച്ചിയില്‍ നിന്നാണ് പതിനെട്ടുലക്ഷം രൂപയുടെ ഫോട്ടോസ്‌റ്റാറ്റ്‌ യന്ത്രങ്ങളടങ്ങിയ കണ്ടെയ്‌നറുമായി ബംഗളുരു സ്വദേശി മുഹമ്മദ്‌ റെഫീഖ്‌ ഷെയ്‌ഖ്‌ (60), മകന്‍ റിയാസ്‌ (38) എന്നിവര്‍ കടന്നുകളഞ്ഞത്.

മരട്‌ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ്‌ ഇവരെ പിടികൂടിയത്‌. ആയിരം കിലോമീറ്റര്‍ ദൂരപരിധിയില്‍ വിവിധ സംസ്‌ഥാനങ്ങളിലായി വിറ്റഴിച്ച 59 ഫോട്ടോസ്‌റ്റാറ്റ്‌ യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ലോറിയുടെ ഡ്രൈവറും ഉടമയും കൂടിയാണ് പിടിയിലായ മുഹമ്മദ്‌ റെഫീഖ്‌ ഷെയ്‌ഖ്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :