കൊലപാതകത്തിന് മുൻപ് അമീറുൾ സുഹൃത്തിനോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു, കൂട്ടുകാരനെ അസമിൽ തിരയുന്നു

ജിഷ വധക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൾ ഇസ്ലാമിന്റെ സുഹൃത്തിനായുള്ള അസമിലുള്ള അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൽ അമീറുളിനെ സഹായിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. അങ്ങനെയെങ്കിൽ ഇയാൾക്ക് കൊലപാതകത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ

പെരുമ്പാവൂർ| aparna shaji| Last Modified വെള്ളി, 17 ജൂണ്‍ 2016 (15:35 IST)
വധക്കേസിൽ അറസ്റ്റിലായ അസം സ്വദേശി അമീറുൾ ഇസ്ലാമിന്റെ സുഹൃത്തിനായുള്ള അസമിലുള്ള അന്വേഷണ സംഘം തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൽ അമീറുളിനെ സഹായിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. അങ്ങനെയെങ്കിൽ ഇയാൾക്ക് കൊലപാതകത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിയുമെന്നും പൊലീസ് കരുതുന്നു.

കൊലപാതകത്തിന് മുൻപ് സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിച്ചിരുന്നുവെന്ന അമീറുളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചത്. കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ അമീറുളിനോടൊപ്പം കൊലപാതകത്തിന് ശേഷം ഇയാളേയും കാണാതായതാണ് സംശയത്തിന് കാരണമായിരിക്കുന്നത്.

അതേസമയം, കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കാതിരുന്ന വാടക വീട് ഉടമയ്ക്കും ഏജന്റിനുമെതിരെ പൊലീസ് കേസെടുക്കാനും സാധ്യതയുണ്ട്. ജിഷ വധക്കേസിൽ പഴുതുകൾ അടച്ചുകൊണ്ടിരിക്കുകയാണെന്നും ഡി ജി പി അറിയിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :