ഫേസ്‌ബുക്കില്‍ നമുക്ക് ഇപ്പോള്‍ പണി തരുന്നത് സിനിമാതാരങ്ങള്‍

തിരുവനന്തപുരം| WEBDUNIA|
PRO
ഫേയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഫോട്ടോ കമന്റുകളാണ് താരം. സുഹൃത്തുക്കളുടെ ഫേയ്‌സ്ബുക്ക് സ്റ്റാറ്റസുകള്‍ക്കും ഫോട്ടോകള്‍ക്കും കമന്റ് ചെയ്യാന്‍ വാക്കുകള്‍ പോരാതെ വന്നാല്‍ കമന്റ് ബോക്‌സില്‍ ഉള്ള ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ കമന്റിംഗ് നടത്താമെന്നതാണ് ഈ സൌകര്യം.

ഫേസ്ബുക്കില്‍ സിനിമ ഡയലോഗുകളും കവിതാശകലങ്ങള്‍ഊം മറ്റും കവര്‍പേജാക്കുന്നതും പോസ്റ്റിടുന്നതിനും മറ്റും മലയാളിഗ്രഫി പോലുള്ള പേജുകള്‍ സ്വാധീനം ചെലുത്തിയിരുന്നു. അക്ഷരങ്ങള്‍ മാത്രമുള്ള കമന്റിംഗ് സിസ്റ്റത്തില്‍ നിന്നുള്ള മാറ്റം ഫേയ്‌സ്ബുക്കിംഗ് കൂടുതല്‍ പ്രിയമുള്ളതാക്കിയിരിക്കുകയാണ്.

മലയാള സിനിമകളിലെയും മറ്റും രസകരമായ ഡയലോഗുകളും നടന്മാരുടെ ചിത്രങ്ങളും ചേര്‍ത്തുവച്ച് ഇറങ്ങുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പലര്‍ക്കും പണി കൊടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനെ വിമര്‍ശിക്കുന്നവരും അതോടൊപ്പം ഇത് കണ്ട് ചിരിച്ച് മണ്ണു കപ്പുന്നവരും ധാരാളം ഉണ്ട്.

ഫേസ്‌ബുക്കില്‍ പലരും ഉപയോഗിക്കുന്ന രസകരമായ ചില ചിത്രങ്ങളും കമന്റുകളും... അടുത്ത പേജില്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :