ഫേസ്ബുക്കില്‍ ബിഗ്‌ബിക്ക് ഒരു കോടി ആരാധകര്‍

മുംബൈ| WEBDUNIA|
PRO
PRO
ഫേസ്ബുക്കില്‍ ബിഗ്‌ബിക്ക് ഒരു കോടി ആരാധകര്‍. ബിഗ് ബിയുടെ ഫേസ്ബുക്ക് പേജില്‍ പത്ത് മില്യണ്‍ (ഒരു കോടി) ലൈക്കുകള്‍ കടന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സെലബ്രിറ്റികളില്‍ മുന്‍പന്തിയിലാണ് അമിതാഭ് ബച്ചന്‍.

ഫേസ്ബുക്ക് പോലെ തന്നെ അമിതാഭ് ട്വിറ്ററിലും വളരെ സജീവമാണ്. ഏകദേശം 80 ലക്ഷത്തോളം ആളുകളാണ് ട്വിറ്ററില്‍ അമിതാഭിന് ഫോളോവേഴ്‌സ് ആയിട്ടുള്ളത്. കഴിഞ്ഞ 28 വര്‍ഷമായി അമിതാഭ് എല്ലാ ഞായറാഴ്ച്ചയും തന്റെ ബംഗ്ലാവിന് മുന്‍പിലെത്തി സാധാരണക്കാരായ ജനങ്ങളോടൊത്ത് അല്‍പ്പം സമയം ചെലവഴിക്കാറുണ്ട്.

ഫേസ്ബുക്കില്‍ സജീവമായി തുടങ്ങിയതിന് ശേഷം അമിതാഭ് ഇപ്പോള്‍ ഈ ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയ ഇന്ന് ലോകത്തില്‍ ഏറ്റവും വലുതായി വളര്‍ന്ന് കൊണ്ടിരിക്കുന്നത് എന്നാണ് അമിതാഭിന്റെ അഭിപ്രായം. മാര്‍ച്ച് ഒന്നിന് ഇത് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :