അമൃതാനന്ദമയീ മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പീഡിപ്പിക്കപ്പെട്ടെന്ന മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയീ മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കേസെടുത്തത് ഭക്തരുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം വിവാദമായതിന് ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. ഇന്നലെയാണ് മാതാ അമൃതാനന്ദമയിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല. അതേസമയം മഠത്തിനെതിരെ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ മുന്‍ സന്തത സഹചാരിയായിരുന്ന വിദേശ വനിത വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മൂന്നു ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ മഠം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :