പ്രളയ ബാധിതരെ സഹായിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉത്തരാഖണ്ഡിലെ പ്രളയ ബാധിതരെ സഹായിക്കാനായി സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തി. 51 ലക്ഷമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദുരിത ബാധിതരുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല താരങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

ഹര്‍ഭജന്‍സിംഗ് പത്തു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലെ കേമനായ ശിഖര്‍ ധവാന്‍ തനിക്കു കിട്ടിയ സമ്മാന തുകയും ദുരിത ബാധിതരുടെ ഫണ്ടിലേക്ക് സംഭാവന നല്‍കി.

രാജ്യത്തിന്റെ വിവിധഭാഗത്തു നിന്ന് സംഘടനകളും പൊതുപ്രവര്‍ത്തകരും ദുരിത ബാധിതരെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. തിഹാര്‍ ജയിലിലെ തടവുകാര്‍ പത്ത് ലക്ഷം രൂപ സമാഹരിച്ചു കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തിഹാറിലെ രണ്ടാം നമ്പര്‍ ജയിലിലെ തടവുകാര്‍ 3.5 ലക്ഷം രൂപയും ബാക്കിയുള്ള ഒമ്പത് ബ്ലോക്കുകളില്‍ നിന്നായി 6.5 ലക്ഷവും സമാഹരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു കൈമാറിയിരുന്നു.

തടവു പുള്ളികള്‍ ജയിലിനുള്ളിലെ ജോലികളില്‍ നിന്നും ലഭിക്കുന്ന കൂലിയാണ് ദുരിത ബാധിതരെ സഹായിക്കുവാനായി നല്‍കിയത്. ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാകുമെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. സഹായ വാഗ്ദാനം നല്‍കിയ തടവുകാരെ അവര്‍ അഭിനന്ദിച്ചു. ജയില്‍ ഉദ്യോഗസ്ഥരും ദുരിത ബാധിതരെ സഹായിക്കുവാന്‍ തുക സംഭാവന ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :