ക്രിക്കറ്റ് ഇതിഹാസം ഇനി ഐപിഎല്ലില്‍ ഇല്ല!

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. പ്രായാധിക്യം മൂലമാണ് സച്ചിന്‍ ഐപിഎല്ലില്‍നിന്ന് സ്വമേധയാ വിരമിക്കുന്നത്. സൂപ്പര്‍കിംഗ്‌സിനെതിരായ ഫൈനലില്‍ കളത്തിലിറങ്ങിയില്ലെങ്കിലും സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ച് സച്ചിന്‍ സജീവമായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തിന് ശേഷമാണ് സച്ചിന്‍ ഈഡന്‍ ഗാര്‍ഡനില്‍ തിങ്ങി നിറഞ്ഞവരുടെ മുന്നില്‍ ഐപിഎല്ലില്‍നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഏകദിനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ സാനിദ്ധ്യം ടെസ്റ്റില്‍ മാത്രമേ ഇനിയുണ്ടാകൂ.

78 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 2334 റണ്‍സാണ് സച്ചിന്‍ നേടിയത്. പരുക്കിനെ തുടര്‍ന്ന് ഫൈനലില്‍ കളിക്കാനിറങ്ങിയില്ലെങ്കിലും സച്ചിന്‍ ഗൌണ്ടില്‍ സജീവമായിരുന്നു. ഐപിഎല്ലില്‍ നിന്ന് വരമിക്കുന്ന സച്ചിന് വീരോചിത യാത്രയാണ് മുംബൈ ഇന്ത്യന്‍സ് നല്‍കിയത്. ഗ്രില്‍ക്രിസ്റ്റും ദ്രാവിഡും വിരമിക്കാന്‍ തീരുമാനിച്ചതോടെ ക്രിക്കറ്റിലെ മഹാരഥന്‍മാരുടെ പടിയിറക്കത്തിനാണ് ഐപിഎല്‍ ആറാം സീസണ്‍ വേദിയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :