പ്രധാനമന്ത്രിയെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കണമെന്ന് അണ്ണാ ഹസാരെ

ഗോണ്ട| WEBDUNIA|
PRO
രാജ്യത്തെ പ്രധാനമന്ത്രിയെ ജനങ്ങള്‍ നേരിട്ട് തന്നെ തിരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനമൊന്നും ഉണ്ടാവില്ലെന്നും അണ്ണാ ഹസാരെ. ശക്‌തമായ ഒരു അഴിമതി വിരുദ്ധ നിയമം കൊണ്ടുവരാന്‍ രാജ്യത്തെ ഒരു രാഷ്‌ട്രീയ കക്ഷിയ്‌ക്കും താത്‌പര്യമില്ലെന്നും ഗാന്ധിയനും അഴിമതി വിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ പറഞ്ഞു.

ജനതന്ത്ര യാത്രയോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ജൻലോക്പാല്‍ ബില്‍ ഇതുവരെ പാസാക്കിയിട്ടില്ലെന്നും ഹസാരെ പറഞ്ഞു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വന്തം സംസ്ഥാനത്ത് ശക്‌തമായ ലോക്പാല്‍ ബില്‍ കൊണ്ടുവന്നിട്ടില്ലെന്ന് ഹസാരെ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :