പ്രധാനമന്ത്രിയുടെ പേരില്‍ ഫോണ്‍ വിളിച്ച് കബളിപ്പിച്ച യുവാവിന് ജാമ്യം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും പേരില്‍ ഫോണ്‍ വിളിച്ച് പലരെയും കബളിപ്പിച്ചതിന് പിടിയിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു.
കൃഷന്കുമാറി (33) നാണ് ഡല്‍ഹിക്കോടതി ഡല്‍ഹി വിട്ടുപോകരുതെന്ന നിബന്ധനയോടെ ജാമ്യം അനുവദിച്ചത്. പലരില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
വീര്സിങ്ങെന്ന പരാതിക്കാരനാണ് ഇയാള്‍ക്കെതിരെ ആദ്യം രംഗത്തുവരുന്നത്. സാമ്പത്തികതിരിമറി നടത്തിയെന്ന പേരില്‍ പലരും ഇയാള്‍ക്കെതിരെ പിന്നീട് രംഗത്ത് വന്നു. തുടര്‍ന്ന് സപ്തംബര്‍ 23-ന് കൃഷന്കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു.