പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ പിടിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി. മുഹമ്മദ് മെഹബൂബ് എന്ന 25കാരനെയാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കൊപ്പാൽ ജില്ലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഇയാള

കൊപ്പാൽ| rahul balan| Last Modified ചൊവ്വ, 17 മെയ് 2016 (15:45 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി. മുഹമ്മദ് മെഹബൂബ് എന്ന 25കാരനെയാണ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ജില്ലയില്‍ നിന്ന്
പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിന് മനപൂര്‍വം ചിത്രം പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മോദിയുടെ ചിത്രത്തില്‍ അദ്വാനിക്ക് പകരം അക്ബറുദ്ദീന്‍ ഉവൈസിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :