പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് സ്വന്തമായി മൊബൈലില്ല!!!

ന്യൂഡല്‍ഹി| WEBDUNIA|
PRO
അമേരിക്ക വിവിധ രാഷ്ട്രത്തലവന്മാരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് രാഷ്ട്രതലവന്മാര്‍ ആശങ്കയറിയിയിച്ചുകൊണ്ടിരിക്കെ ഇതാ ഇന്ത്യയില്‍ നിന്നൊരു വാര്‍ത്ത നമ്മുടെ പ്രധാനമന്ത്രിക്ക് സ്വന്തമായി മൊബൈല്‍ഫോണോ ഇ-മെയില്‍ അക്കൌണ്ടോ ഇല്ല.

35 രാഷ്ട്രതലവന്മാരുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ഗാര്‍ഡിയന്‍ ന്യൂസ് പേപ്പര്‍ പുറത്തുവിട്ട വിവരം. അദ്ദേഹത്തിന്റെ ഓഫീസ് മെയില്‍ ഐഡിയുണ്ടെന്നും പക്ഷേ സ്വകാര്യ മെയില്‍ അഡ്രസെല്ലിന്നുമാണ് ഓഫീസ് അറിയിച്ചത്.

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍ക്കലിന്റെ ഫോണ്‍ അമേരിക്ക ചോര്‍ത്തുന്നതായി ജര്‍മന്‍ സര്‍ക്കാരും കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ റഷ്യയില്‍ ഒളിവില്‍ കഴിയുന്ന എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് അമേരിക്ക സുഹൃദ് രാജ്യങ്ങളുടെ പോലും നേതാക്കളുടെ ഫോണ്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ഉയര്‍ന്നത്.


70 കോടി ഫ്രഞ്ച് പൗരന്മാരുടെ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തുന്നു എന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ഫ്രാന്‍സ് യു.എസ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :