പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ എഎപി എംഎല്‍എയ്ക്കെതിരെ എഫ്‌ഐആര്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 17 ജൂണ്‍ 2015 (15:27 IST)
പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ ആം ആദ്‌മി പാര്‍ട്ടി
എം എല്‍ എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ബുരാരിയിലാണ് സംഭവം നടന്നത്. ബുരാരിയില്‍ നിന്നുള്ള എം എല്‍ എ സഞ്ജീവ് ഝാ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. എ എ പി വൊളണ്ടിയര്‍മാരുടെ ആവശ്യപ്രകാരം പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു സഞ്ജീവ് ഝാ. പൊലീസ് സ്റ്റേഷനു പുറത്ത് ഝായുടെ വാഹനം പാര്‍ക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. പൊലീസും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ആരംഭിച്ചതോടെ പൊലീസ് സ്റ്റേഷനു പുറത്ത് എ എ പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സംഘടിച്ചെത്തി. ഇതില്‍ ചിലര്‍ പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു.

സഞ്ജീവ് ഝായ്ക്കൊപ്പം മോഡല്‍ ടൌണില്‍ നിന്നുള്ള അഖിലേഷ് ത്രിപാഠിക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിനാണ് ഝായ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡി സി പി മധുര്‍ വര്‍മ പറഞ്ഞു.

സെക്ഷന്‍ 147, 148, 149, 186, 353, 223, 427, ഐ പി സി 506 എന്നിവ അനുസരിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒമ്പതു പേര്‍ക്ക് പരുക്കേറ്റതായും അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :