മോഹന്‍ലാലിന്‍റെ റിട്ടയേര്‍ഡ് പൊലീസ് ഓഫീസറെ നിങ്ങള്‍ക്ക് കാണാം, ജൂലൈ 21ന്!

Villain, Mohanlal, B Unnikrishnan, Police, Manju Warrier, Vishal, Hansika, വില്ലന്‍, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, പൊലീസ്, മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക
BIJU| Last Modified വെള്ളി, 26 മെയ് 2017 (19:27 IST)
മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ലാല്‍ ജോസിന്‍റെ വെളിപാടിന്‍റെ പുസ്തകത്തിലാണ്. അത് മോഹന്‍ലാലിന്‍റെ ഓണച്ചിത്രം കൂടിയാണ്. എന്നാല്‍ അതിനുമുമ്പ് ഒരു മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

വില്ലന്‍റെ അവസാനഘട്ട ചിത്രീകരണം ജൂണ്‍ അഞ്ചിന് ആരംഭിക്കുകയാണ്. ജൂണ്‍ 24ന് ചിത്രീകരണം പൂര്‍ത്തിയാകും. ജൂലൈ 21നാണ് മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്‍ റിലീസാകുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ ജൂലൈ 28നാണ് റിലീസ് നിശ്ചയിച്ചിരുന്നത്.

8കെയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, സിദ്ദിക്ക് തുടങ്ങി വന്‍ താരനിരയാണ് അഭിനയിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വില്ലന്‍ എന്നാണ് പ്രതീക്ഷ.

മോഹന്‍ലാല്‍ ഒരു റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. നായകനും വില്ലനും ഒരാള്‍ തന്നെയാകുന്ന അപൂര്‍വ്വതയായിരിക്കും ഈ സിനിമയുടെ സൌന്ദര്യമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :