പെണ്‍‌മക്കളെയും കൊച്ചുമകളെയും ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

ബയാന്‍‍| WEBDUNIA|
PRO
PRO
പെണ്‍മക്കളേയും കൊച്ചുമകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് ഒത്താശ ചെയ്തതിന് ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബുലാല്‍ ധാക്കറിനെയും ഭാര്യ ശകുന്തള ധാക്കറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബയാന്‍ സ്വദേശികളാണ് ഇവര്‍.

2013 ജൂലൈ 17 നാണ് ഇവര്‍ പൊലീസ് പിടിയിലാകുന്നത്. അറസ്റ്റിലായ ദമ്പതികളെ ജൂലൈ 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പീഡന വിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ മക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ കൊച്ചുമകളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതാണ് പെണ്‍മക്കളെ പ്രകോപിപ്പിച്ചത്. ഇവര്‍ വിവരങ്ങള്‍ ഭര്‍ത്താക്കാന്‍മാരോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൃഷി വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ധാക്കര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :