പെട്രോള്‍ വില ഉടന്‍ കുറയ്ക്കുമെന്ന് വീരപ്പ മൊയ്‌ലി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എണ്ണ കമ്പനികള്‍ ഉടന്‍ പെട്രോള്‍ വില ഉടന്‍ കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് 500 കോടി ഡോളര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍െറ ഭാഗമായി എല്ലാ ബുധനാഴ്ച്ചകളിലും താന്‍ ബസിലോ മെട്രോ ഉപയോഗിച്ചോ ആവും ഓഫീസിലേക്ക് പോകുകയെന്നും മന്ത്രി അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെയും രൂപയുടെ മൂല്യം ഉയരുന്നതിന്റെ ഗുണം മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വീരപ്പമൊയ്‌ലി വ്യക്തമാക്കി. അതേസമയം അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീരും വരെ ഡീസല്‍ വില മാസം 50 പൈ വീതം ഉയര്‍ത്താനുള്ള തീരുമാനം തുടരും. തെരഞ്ഞെടുപ്പ് തീരുന്നതോടെ വിലയില്‍ ഒറ്റതവണ വര്‍ധന നടപ്പാക്കി ഡീസല്‍ വില നിര്‍ണയവും സ്വതന്ത്രമാക്കാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :