പെട്രോളിന് ഒന്നര രൂപ കുറച്ചേക്കാന്‍ സാധ്യത

ന്യൂഡല്‍ഹി| WEBDUNIA|
PRO
പെട്രോള്‍ ലിറ്ററിന് ഒന്നര കുറച്ചേക്കാന്‍ സാധ്യത. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് വിലകുറയ്ക്കുന്നതിന് കാരണം.

അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില വീപ്പയ്ക്ക് 113 ഡോളറായി കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 66ല്‍ നിന്ന് 63 രൂപയായും കൂടി. മാസാവസാനം നടത്തുന്ന അവലോകനത്തിനുശേഷമാവും വില കുറയ്ക്കുന്ന കാര്യത്തില്‍ എണ്ണക്കമ്പനികള്‍ തീരുമാനമെടുക്കുക.

പെട്രോള്‍ വില കഴിഞ്ഞ മാസം ലിറ്ററിന് 3.66 രൂപ കുറച്ചിരുന്നു. നാലുമാസത്തിനിടെ ഒമ്പതുതവണ കൂട്ടിയശേഷമാണ് കഴിഞ്ഞ മാസം കുറച്ചത്. ഡീസല്‍ വിലയില്‍ 50 പൈസ കൂട്ടുന്നത് ദീപാവലി ആയതിനാല്‍ നിര്‍ത്തിവെക്കണമെന്ന് എണ്ണക്കമ്പനികള്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :