പെട്രോള്‍ വില മൂന്ന് രൂപ വരെ കുറയാന്‍ സാധ്യത!

കൊച്ചി| WEBDUNIA|
PRO
PRO
പെട്രോള്‍ വില മൂന്നു രൂപ വരെ കുറയാന്‍ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞതാണ് പൊതു മേഖലാ എണ്ണക്കമ്പനികളെ പെട്രോള്‍ വില കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും താഴ്ന്ന വില നിലവാരത്തിലാണ് പെട്രോളിനുള്ളത്. സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഒരു ബാരല്‍ ക്രൂഡോയില്‍ വാങ്ങുന്നതിന് പൊതു മേഖലാ എണ്ണക്കമ്പനികളുടെ ചെലവ് 7263 രൂപയായിരുന്നത് ഇപ്പോള്‍ 6651 രൂപയായി താഴ്ന്നു.

ശീതകാലമായതിനാല്‍ ഉപഭോഗം കുറഞ്ഞതും ഉത്‌പാദനത്തിലുണ്ടായ വര്‍ദ്ധനയുമാണ് രാജ്യാന്തര വിപണിയില്‍ പെട്രോള്‍ വില കുറയാന്‍ സഹായിച്ചത്. സിറിയയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിഞ്ഞതും പെട്രോള്‍ വില കുറയാന്‍ ഗുണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :