പൃഥ്വിരാജ് ചവാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മുംബൈ| WEBDUNIA|
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പൃഥ്വിരാജ് ചവാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.
ഉപമുഖ്യമന്ത്രിയായി അജിത് പവാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും ആറുപേര്‍ വീതമാണ്‌ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരത്തിലെത്തുന്നത്‌.

വൈകുന്നേരം നാലരയ്ക്കാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കേന്ദ്ര മന്ത്രിസഭയില്‍ ഏറ്റവുമധികം വകുപ്പുകള്‍ കൈകാര്യം ചെയ്തു വന്ന സഹമന്ത്രിയെന്ന പദവിയില്‍ നിന്നാണ് ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിപദത്തിലേക്കു ചവാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന എന്‍ സി പി നിയമസഭാകക്ഷിയോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്‍റെ സഹോദരപുത്രനും സംസ്ഥാനജലവിഭവ മന്ത്രിയുമായ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഏതായാലും, പൃഥ്വിരാജ് ചവാനും അജിത് പവാറും ഭരണത്തിലെത്തുന്നതോടെ പശ്ചിമ മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടു മറാഠാനേതാക്കള്‍ ആണ് സംസ്ഥാനഭരണത്തിന്‍റെ തലപ്പത്തെത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :