പി ഡി ദിനകരനെ സിക്കിമിലേക്ക് മാറ്റി

ന്യൂഡല്‍ഹി| WEBDUNIA|
PRO
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായ കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി ഡി ദിനകരനെ സിക്കിം ഹൈക്കോടതിയിലേക്ക് മാറ്റാന്‍ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുത്തത്.

ചീഫ്ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ എസ് ‌എച്ച് കപാഡിയ, ആര്‍ വി രവീന്ദ്രന്‍, ദല്‍‌വീര്‍ ഭണ്ഡാരി എന്നിവരടങ്ങുന്ന സുപ്രീംകോടതി കൊളീജിയം ഏപ്രില്‍ ഒന്നിനാണ് ദിനകരനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. നേരത്തെ, ദിബകരന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കൊളീജിയം ആവശ്യപ്പെട്ടിരുന്നു.

ദിനകരനെ സ്ഥലംമാറ്റുന്നതിനുള്ള ശുപാര്‍ശ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിനകരന്‍ നിയമത്തിന് അതീതനല്ല എന്നും നിയമത്തിന്റെ കരങ്ങള്‍ക്ക് വേണ്ടത്ര ബാഹുല്യമുണ്ട് എന്നും കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ വെള്ളൂരില്‍ അനധികൃതമായി ഭൂമി കൈയ്യേറ്റം ചെയ്തു എന്ന ആരോപണമാണ് ദിനകരനെതിരെ നിലനില്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :