പാക് വെടിവയ്പ്: ഇന്ത്യ തിരിച്ചടിക്കുന്നു

ശ്രീനഗര്‍| WEBDUNIA|
PTI
PTI
അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്ന പാകിസ്ഥാന്റെ പ്രകോപനത്തില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയെന്ന് വിവരം. കശ്മീരിലെ പൂഞ്ചിലെ മെന്താര്‍ സെക്ടറിലാണ് ഇന്ത്യന്‍ സേന ശക്തമായ പ്രത്യാക്രമണം നടത്തിയത്. സ്വാതന്ത്യദിനമായ ഇന്നലെയുണ്ടായ പാക് വെടിവയ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.

ഒരാഴ്ചക്കിടെ ഇത് പതിനൊന്നാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്പ് നടത്തിയത്. ഓഗസ്റ്റ് ആറിന് കശ്മീരിലെ പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ഉണ്ടായ പാക് വെടിവയ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്നും പാക് മണ്ണിനെ ഇന്ത്യക്കെതിരായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

അറുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനോഘോഷത്തിന്റെ ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.

അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം വെച്ചുപുലര്‍ത്തുന്നതിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി പാകിസ്ഥാന് വ്യവസ്ഥകള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :