ഇന്ത്യയ്ക്ക് അണ്ടര്‍ 16 സാഫ് ഫുട്‌ബോള്‍ കിരീടം

കാഠ്മണ്ഡു| WEBDUNIA|
PRO
PRO
ഇന്ത്യയ്ക്ക് അണ്ടര്‍ 16 സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) ഫുട്‌ബോള്‍ കിരീടം. നേപ്പാളിനെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ജെറി ലാല്‍ റിന്‍സുലയാണ് ഇന്ത്യയ്ക്ക് വേണ്ടി വല ചലിപ്പിച്ചത്.

ഒരു കളിപോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയതും കിരീടം നേടിയതും. അഖിലേന്ത്യ ഫുട്ബോള്‍ അക്കാദമിയിലെ കുട്ടികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സാഫില്‍ എത്തിയത്.

തുടക്കം മുതലെ നേപ്പാളിനെ വിറപ്പിച്ചാണ് പ്രതിരോധനിരയിലെ ജെറി മുന്നേറിയത്. കളിയുടെ പതിനെട്ടാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിന് 35 വാര അകലെ നിന്നും ജെറി ഇടങ്കാലില്‍ അടിച്ച പന്ത് ഗോളി കാണുന്നതിന് മുമ്പെ നെറ്റിന്റെ ഇടത് മൂലയില്‍ എത്തി. ആ ഒരോറ്റ ഗോളിലൂടെ കളി ഇന്ത്യയുടെ വരുതിയിലായി.

വൈകിട്ട് നാല് മണിയ്ക്ക് കാഠ്മണ്ഡുവിലെ ദശരഥ് സേറ്റേഡിയത്തിലായിരുന്നു മത്സരം. സെമിയില്‍ അഫ്ഗാനിസ്താനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :