ജല്‍പായ്ഗുരി|
VISHNU.NL|
Last Modified തിങ്കള്‍, 12 മെയ് 2014 (13:35 IST)
പശ്ചിമബംഗാളിലെ കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകള്‍ തകരുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ജല്‍പായ്ഗുരി ജില്ലയിലാണ്
മഴ കനത്തത്. കനത്ത മഴയെ തുടര്‍ന്ന് ദേശീയപാത-31 അടച്ചു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണു. ജില്ലയിലെ തേയിലത്തോട്ടങ്ങള്‍ക്കും സാരമായ നാശം സംഭവിച്ചിട്ടുണ്ട്
മൈനാഗുരി,ബാനര്ഘട്ട് കല്‍ച്ചിനി, കുമാര്‍ഗ്രാം, ധുപ്ഗുരി, കത്താല്ഗുരി, അലിപര്ദുവാര് എന്നീ മേഖലകളിലാണ് കാറ്റും മഴയും ഏറെ നാശം വിതച്ചത്. തടസം നീക്കി ദേശീയപാത തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.