മഴയ്ക്ക് ശമനം; ഗതാഗതം പുനഃസ്ഥാപിച്ചു

കൊച്ചി| jibin| Last Modified വെള്ളി, 9 മെയ് 2014 (15:16 IST)
സംസ്ഥാനത്തെ മഴയ്ക്ക് നേരിയ ശമനം. ഇതുവരെ വേനല്‍മഴയില്‍ നാല് പേരാണ് മരിച്ചത്. എന്നാല്‍ നാളെവരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.

കനത്ത മഴയില്‍ മിക്കയിടത്തും ഗതാഗതം മുടങ്ങിയിരുന്നു. മഴ ശമിച്ചതോടെ എറണാകുളം- ആലപ്പുഴ വഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാസഞ്ചര്‍ തീവണ്ടികളും പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു.

ആലപ്പുഴ വഴിയുള്ള ഏതാനും തീവണ്ടികള്‍ കഴിഞ്ഞദിവസം കോട്ടയം വഴി തിരിച്ചുവിട്ടിരുന്നു. അവയെല്ലാം ഇന്നുമുതല്‍ ആലപ്പുഴവഴി തന്നെ ഓടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :