പശ്ചിമബംഗാളില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം

ജല്‍പായ്ഗുരി| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (13:35 IST)
പശ്ചിമബംഗാളിലെ കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകള്‍ തകരുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക്‌ ഗുരുതരമല്ല.

ജല്‍പായ്ഗുരി ജില്ലയിലാണ് കനത്തത്. കനത്ത മഴയെ തുടര്‍ന്ന്‌ ദേശീയപാത-31 അടച്ചു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണു. ജില്ലയിലെ തേയിലത്തോട്ടങ്ങള്‍ക്കും സാരമായ നാശം സംഭവിച്ചിട്ടുണ്ട്

മൈനാഗുരി,ബാനര്‍ഘട്ട്‌ കല്‍ച്ചിനി, കുമാര്‍ഗ്രാം, ധുപ്ഗുരി, കത്താല്‍ഗുരി, അലിപര്‍ദുവാര്‍ എന്നീ മേഖലകളിലാണ്‌ കാറ്റും മഴയും ഏറെ നാശം വിതച്ചത്‌. തടസം നീക്കി ദേശീയപാത തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ്‌ ജില്ലാ ഭരണകൂടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :