ന്യൂഡല്‍ഹി|
Last Modified വ്യാഴം, 29 ഡിസംബര്‍ 2016 (19:59 IST)
അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ കുറഞ്ഞത് 10000 രൂപ പിഴ. മാര്‍ച്ച് 31നു ശേഷം അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് വന്‍ തുക പിഴയൊടുക്കേണ്ടിവരുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം സൂചന നല്‍കുന്നത്.
ഇക്കാര്യം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സ് ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നതിന് ജയില്‍ ശിക്ഷ ഉണ്ടാവില്ലെന്നും അറിയുന്നു. ശിക്ഷ പിഴയില്‍ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
അസാധുനോട്ടുകള്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനുള്ള സമയം ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കാനിരിക്കെ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് യൂണിറ്റുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ അസാധുവായ കറന്‍സികള്‍ തെറ്റായ വിവരങ്ങള്‍ നല്കി റിസര്‍വ് ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കുന്നവര്‍ക്കും പിഴ ശിക്ഷയുണ്ടാകും.