നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ അരലക്ഷം രൂപ പിഴയും നാലു വര്‍ഷം തടവും; നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി, ബുധന്‍, 28 ഡിസം‌ബര്‍ 2016 (14:12 IST)

Widgets Magazine

അസാധുവാക്കപ്പെട്ട 500,1000 നോട്ടുകള്‍ 2017 മാര്‍ച്ച് 31 ന് ശേഷം കൈവശം വെക്കുന്നത് നിയമവിരുദ്ധം‍. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പത്തില്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെച്ചാല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ശിക്ഷയും ലഭിക്കുമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്. 
 
വ്യവസ്ഥ ലംഘിക്കുന്നതു സംബന്ധിച്ച കേസ് മുന്‍സിഫ് മജിസ്ട്രേറ്റ് കേട്ടശേഷമാണ് പിഴ തീരുമാനിക്കുക. അടുത്ത മന്ത്രിസഭാ യോഗം ഈ ഓര്‍ഡിനന്‍സ് പരിഗണിക്കുമെന്നാണ് സൂചന. അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിച്ചേക്കും. അനുവദനീയമായ ഈ എണ്ണത്തിനു മുകളില്‍ പണം സൂക്ഷിച്ചാലായിരിക്കും കനത്ത് പിഴ അടക്കേണ്ടി വരിക. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നോട്ട് തിരിച്ചത്തെിയ സാഹചര്യത്തിലാണ് 30നുശേഷം പിഴയടക്കം കടുത്ത നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം മുതിര്‍ന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദി നടത്തിയ ‘യജ്ഞം’ രാജ്യത്തെ ഒരു ശതമാനം വരുന്ന വമ്പന്‍ പണക്കാര്‍ക്ക് വേണ്ടി: രാഹുൽ ഗാന്ധി

നോട്ട് പിന്‍വലിക്കല്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ...

news

പണം മുടക്കി വാങ്ങിയ ഗുണ്ടകളാണ് തന്നെ ആക്രമിച്ചത്, പിന്നിൽ മുരളീധരൻ: ഉണ്ണിത്താൻ

കൊല്ലം ഡി സി സി ഓഫീസിലെത്തിയ കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താന് നേരെ ചീമുട്ടയേറും ...

news

കോൺഗ്രസ് നേതാക്കളുടെ വാക്ക്പോര് തന്നെ മുറിവേല്‍പിച്ചു: എകെ ആന്റണി

ഡൽഹിയിലാണെങ്കിലും തന്റെ മനസ് മുഴുവന്‍ കേരളത്തിലാണ്. സംസ്ഥാനത്തെ ഓരോ ചലനങ്ങളും ദിവസവും ...

news

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് കയ്യാങ്കളിയില്‍; രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറ്, വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു

ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇടപെട്ട് ഉണ്ണിത്താനെ ഡിസിസി ഓഫീസിലേക്ക് മാറ്റുകയും കതക് ...

Widgets Magazine