പതിനഞ്ചുകാരി എഴുപതുകാരനോടൊപ്പം ഒളിച്ചോടി. ഭോപ്പാലിലെ ബജാരിയ പ്രദേശത്താണ് പ്രണയവും തുടര്‍ന്ന് ഒളിച്ചോട്ടവും നടന്നത്.
ബജാരിയ സ്വദേശിയായ ഹഫീസ് എന്നയാളാടൊപ്പമാണ് പതിനഞ്ചുകാരി ഒളിച്ചോടിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പ് മതപഠന ക്ലാസെടുക്കാന്‍ വന്ന ഹഫീസ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. ആറുമാസം മുമ്പ് മതപഠനക്ലാസ് നിര്‍ത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു.
മാര്‍ച്ച് നാലിന് പെണ്‍കുട്ടിയെ ഹഫീസ് തന്റെ താമസസ്ഥലത്ത് കൊണ്ടുവന്നിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ എതിര്‍ത്തതോടെ ഹഫീസും പെണ്‍കുട്ടിയും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇതിനിടയില്‍ പൊലീസില്‍ പരാതി നല്കിയ മുത്തശ്ശി ഹഫീസിനോടൊപ്പമാണ് പെണ്‍കുട്ടി പോയിരിക്കുന്നതെന്നും അറിയിച്ചിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ ഇരുവരും കുടുങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഹഫീസിനെതിരെ പൊലീസ് കേസെടുത്തു.
കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ചികിത്സ നല്‍കുന്നതായി അവകാശപ്പെട്ടിരുന്ന ഹഫീസ് അഞ്ച് വര്‍ഷം മുമ്പ് ബലാത്സംഗ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.