ബാരന്|
WEBDUNIA|
Last Modified ബുധന്‍, 18 സെപ്റ്റംബര്‍ 2013 (10:09 IST)
PTI
ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി രാജസ്ഥാനിലെ ബാരനില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ നടത്തിയത്.
പ്രതിപക്ഷനേതാക്കളുടേത് ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണെന്നും പണക്കാര്‍ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്. അതേ സമയം കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഭക്ഷ്യബില് പാസാക്കുന്നതിനെ ബിജെപി എതിര്‍ത്തത് എന്തുകൊണ്ടാണെന്ന് സാധാരണ ജനങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എന്നും പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി നിലനില്‍ക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ബില്‍, ഭൂമിഏറ്റെടുക്കല്‍ ബില്‍, സാമ്പത്തികമായി ദുര്‍ബലാവസ്ഥയിലുള്ള ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി തുടങ്ങിയവ യുപിഎ സര്‍ക്കാറിന്റെ നേട്ടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.