ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (12:38 IST)
നേപ്പാളിന് ആശ്വാസമായി ഇന്ത്യന്‍ എം പിമാരുടെ സഹായം. എം പിമാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്.
പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ അംഗങ്ങള്‍ക്കും കത്തയയ്ക്കും. എല്ലാ പാര്‍ട്ടി നേതാക്കളും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും വെങ്കയ്യ നായിഡു സഭയില്‍ അറിയിച്ചു.
അതേസമയം, ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയും തുടര്‍ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.