നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ചുദിവസം കൊണ്ട് പൂര്‍ത്തിയാകും

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (09:58 IST)
ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ചുദിവസം കൊണ്ട് പൂര്‍ത്തിയാകും. ദേശീയ ദുരന്തനിവാരണ സേന ഐ ജി സന്ദീപ് റാത്തോഡ് അറിയിച്ചതാണ് ഇക്കാര്യം.

അതേസമയം, നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നിടത്തോളം കാലം രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു വരികയാണെന്നും സേനയുടെ ആറ് സംഘങ്ങളെ കൂടി നേപ്പാളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേപ്പാളില്‍ കുടിവെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇന്ത്യയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ഐ ജി മാധ്യമങ്ങളോട് പറഞ്ഞു.

(ചിത്രത്തിനു കടപ്പാട്: കിഷന്‍ റാണയുടെ ഫേസ്‌ബുക്ക് )



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :