നീലം ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് വീശിയടിച്ചു

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നീലം ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരത്ത് വീശിയടിച്ചു. കാറ്റിന് മുന്നോടിയായി കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ച മഴ ഇന്ന് ശക്തി പ്രാപിച്ചിരുന്നു. ഉച്ചകഴിഞ്ഞ് മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെയാണ് നീല ചുഴലിക്കാറ്റ് വീശിയടിച്ചത്.

മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം മഴയുടെ ശക്തി കുറഞ്ഞ് വരികയാണ്. തമിഴ്നാട്ടിലെ കടലൂരിനും ആന്ധ്രയിലെ നെല്ലൂരിനുമിടയിലാണ് കാറ്റ് വീശിയത്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെന്നൈ കടല്‍ തീരത്ത് ഒന്നര മീറ്ററോളം കടല്‍കയറിയിട്ടുണ്ട്.

ഓഫീസില്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് വീടുകളിലേക്ക് മടങ്ങണമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്നാടിന്റെ തീരജില്ലകളിലും പുതുച്ചേരിയിലും കനത്തജാഗ്രതാ നിര്‍ദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നു. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ 21 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിദ്യാഭ്യാസ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :