നീലം 5 മണിക്ക് ശേഷം; ആന്ധ്രയും തമിഴ്നാടും ജാഗ്രതയില്‍

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നീലം ചുഴലിക്കാറ്റ് ഇന്ന് അന്ധ്രാ, തമിഴ്നാട് തീരങ്ങളില്‍ വീശിയടിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാവും കാറ്റ് വീശുകയെന്ന് കാ‍ലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ആന്ധ്രയിലെ നെല്ലൂരിനുമിടയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരിക്കും കാറ്റ് ആഞ്ഞ് വീശുക എന്നാണ് വിവരം. തമിഴ്നാടിന്റെ തീരജില്ലകളിലും പുതുച്ചേരിയിലും കനത്തജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ 21 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യും എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :