നിരാഹാരസമരം മൂന്നാം ദിവസം: അണ്ണ ഹസാരെയുടെ ആരോഗ്യനിലയില്‍ ആശങ്ക

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ജനലോക്പാല്‍ ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസം തുടങ്ങിയ അണ്ണ ഹസാരെയുടെ നിരാഹാരസമരം രണ്ടുദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു. കഴിഞ്ഞ് രണ്ടുമാസം പോലും തികയുന്നതിന് മുന്‍പ് തുടങ്ങിയ ഇപ്പോഴത്തെ നിരാഹാരസമരം ഒഴിവാക്കണമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പൂനെയില്‍ യില്‍ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഇത്തവണത്തെ നിരാഹാരം ഡല്‍ഹിയിലെ രാംലീലാ മൈതാനത്തില്‍ വേണ്ടെന്ന കാര്യം മാത്രമാണ് ഹസാരെ അംഗീകരിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഉപവാസം അദ്ദേഹം തന്റെ വാസസ്ഥലമായ റാലെഗന്‍ സിദ്ധിയിലേക്ക് മാറ്റിയത്.

ഹസാരെയെ സംബന്ധിച്ച് ദീര്‍ഘകാലത്തെ നിരാഹാരസമരങ്ങള്‍ പുതിയ കാര്യമല്ലെങ്കിലും ആരോഗ്യം മോശമായതുകൊണ്ട് ഇത്തവണത്തെ ഉപവാസത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയാണ് ഉള്ളതെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മാരുതി ഹസാരെ പറഞ്ഞു. എന്നാല്‍, തന്റെ ആരോഗ്യത്തെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടെന്നാണ് ഹസാരെ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :