നാവികസേനയില്‍ വീണ്ടും ലൈംഗികവിവാദം; ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രതിരോധമന്ത്രിയുടെ ഉത്തരവ്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
നാവികസേനയില്‍ വീണ്ടും ലൈംഗികവിവാദം‍. ഇത്തവണയും ഭര്‍ത്താവ് വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന പരാതിയുമായി നേവി ഓഫീസറുടെ ഭാര്യയാണ് രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിരോധമന്ത്രി എകെ ആന്റണി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

കര്‍ണാടകയിലെ കാര്‍വാറിലുള്ള നേവിയുടെ കപ്പല്‍ റിപ്പയര്‍ ശാലയിലെ ലെഫ്റ്റനന്റ് കമാന്ററുടെ ഭാര്യയാണ് പരാതിക്കാരി. മദ്യപിക്കാനും ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകരുമായി ലൈംഗികമായി ഇടപഴകാനും നിര്‍ബന്ധിക്കുന്നു എന്നാണ് പരാതി.

സേനയുടെ പേര് മോശമാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ സാധ്യമായതില്‍ ഏറ്റവും കടുത്ത നടപടി എടുക്കണമെന്ന് ആന്റണി സേനാ മേധാവികളോട് നിര്‍ദ്ദേശിച്ചതിന്റെ പിറ്റേ ദിവസമാണ് പുതിയ പരാതി ഉയര്‍ന്നുവന്നത്.

പരാതിപ്പെട്ടാല്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമാക്കുമെന്നും നാവിക ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. യുവതി ഇപ്പോള്‍ മാതാപിതാക്കളുടെ കൂടെയാണ്. എന്നാല്‍ ഇതൊരു ദാമ്പത്യ തര്‍ക്കം മാത്രമാണ് എന്ന നിലപാടിലാണ് സേനാ അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :