നരോദ പാട്യ കൂട്ടക്കൊലകേസ്: വധശിക്ഷക്ക് ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല

അഹമ്മദാബാദ്: | WEBDUNIA|
PRO
PRO
കൂട്ടക്കൊലകേസില്‍ പ്രതികള്‍ക്കെതിരെ വധശിക്ഷക്കുളള നീക്കത്തില്‍നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വാങ്ങി. മോഡി സര്‍ക്കാരിന്റെ മുന്‍ മന്ത്രിസഭ അംഗമായിരുന്ന മായാ കോട്‌നാനിക്കും ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിയ്ക്കും ലഭിച്ച വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ചു മോഡി സര്‍ക്കാര്‍ ഗുജറാത്ത് നിയമമന്ത്രാലയത്തിന്റെ നിയമോപദേശം തേടിയിരുന്നു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഈ കേസില്‍ മൂന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിരുന്നു. സംഘപരിവാറും മറ്റു സംഘടനകളുടെയും ഇടപെടലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ കാരണം

നരോദ പാട്യ കൂട്ടക്കൊലയില്‍ 97 മുസ്ലീം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. അന്നത്തെ ബിജെപി നേതാവും എം എല്‍ എയുമായിരുന്നു മായാ കോട്‌നാനി അറസ്റ്റിലായത് 2009ലാണ്. ബാബു ബജ്‌രംഗിയ്ക്ക് ആജീവനാന്ത തടവുശിക്ഷയും മായാ കോട്‌നാനിക്ക് 28 വര്‍ഷത്തെ തടവുശിക്ഷയുമാണ് കഴിഞ്ഞ വര്‍ഷം വിചാരണ കോടതി വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :