രാഷ്ട്രീയം തൊടാതെ മോഡി

ശിവഗിരി| WEBDUNIA|
PTI
അന്പത്തിയൊന്നാമത് ധര്‍മ്മമീമാംസ പരിഷത്ത് ഉദ്ഘാടനത്തില്‍ രാഷ്ടീയ വിഷയങ്ങളിലേക്ക് അധികം കൈകടത്താതെ മോഡിയുടെ പ്രസംഗം.

എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതായി ആരോപിച്ച് ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പരോക്ഷമായി ചില സൂചനകളും നല്‍കി.

സ്ത്രീകള്‍ക്ക് തുല്യസ്ഥാനവും സംരക്ഷണവും നല്‍കാന്‍ ഭാരതത്തിലെ സന്ന്യാസിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഭാരതത്തിന്റെ മൂല്യധനം യുവാക്കളാണെന്നും ശിവഗിരിയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നരേന്ദ്രമോഡി പറഞ്ഞു. ഗുരുദേവന്റെ സമാധിയില്‍ നരേന്ദ്രമോഡി പുഷ്പാര്‍ച്ചന നടത്തി.

കത്തിനില്‍ക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയിലായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ശിവഗിരിയിലെത്തിയത്. ശിവഗിരിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

മോഡി പങ്കെടുക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും യോഗം ബഹിഷ്‌കരിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മോഡി കാര്‍മാര്‍ഗമാണ് ശിവഗിരിയിലെത്തിയത്.

ശാരദാമഠത്തിലും മഹാസമാധിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :